ആന്ധ്രാപ്രദേശ് മന്ത്രിയുടെ മകനും സുഹൃത്തും കാറപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നഗരവികസന വകുപ്പ് മന്ത്രിയുടെ മകനും സുഹൃത്തും കാറപകടത്തില്‍ മരിച്ചു. മന്ത്രി ഡോ.പി.നാരായണയുടെ മകന്‍ നിഷിത് നാരായണ (23), സുഹൃത്ത് രാജ രവി വര്‍മ എന്നിവരാണ് മരിച്ചത്. ഹൈദരാബാദില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

പെദ്ദമ്മ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍ ജൂബിലി ചെക്ക് പോസ്റ്റിന് സമീപം ഇരുവരും സഞ്ചരിച്ചിരുന്ന ബെന്‍സ് കാര്‍ നിയന്ത്രണംവിട്ട് മെട്രോ തൂണില്‍ ചെന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

ഉടന്‍ തന്നെ പൊലീസെത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമിത വേഗമാണ് അപകടകാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *