ദീലീപും കുടുംബവും അമേരിക്കയില്‍. ചിത്രങ്ങള്‍ വൈറലാകുന്നു

ദിലീപും കുടുംബവും ഇപ്പോള്‍ അമേരിക്കയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. . ദിലീപ് ഷോയുടെ ഭാഗമായി അമേരിക്കയില്‍ എത്തിയതാണ് ദിലീപും കാവ്യയും മീനാക്ഷിയും. ഷോ കഴിഞ്ഞ ശേഷം കിട്ടുന്ന ഇടവേളകള്‍ യാത്രയ്ക്കായി മാറ്റിവക്കുകയാണ് മൂവരും.

ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, സുധി കൊല്ലം, സുബി സുരേഷ്, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, റോഷന്‍ ചിറ്റൂര്‍, സമദ് ,കാവ്യാമാധവന്‍, നമിത പ്രമോദ്, തുടങ്ങി 26 ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന ഷോ അമേരിക്കന്‍ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു. മൂന്നു മണിക്കൂര്‍ കാണികളെ ചിരിയുടെയും, ചിന്തയുടെയും, നടന്ന വൈഭവത്തിന്റെയും ലോകത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന പുതുമകള്‍ നിറഞ്ഞ ഷോ നവ്യാനുഭവം പകരുന്നതാണ്.

ആദ്യ ഷോയില്‍ മലയാളത്തിന്റെ ന്യൂജെന്‍ ഹാസ്യ സാമ്രാട്ടുകളായ ദിലീപ്, നാദിര്‍ഷ, പിഷാരടി, ധര്‍മ്മജന്‍, കൊല്ലം സുധി, സുബി സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ട സ്‌കിറ്റുകളെല്ലാം പുതിയ വിഷയങ്ങള്‍ അടങ്ങിയതായിരുന്നു.കാവ്യാമാധവന്‍, നമിത പ്രമോദ്, ദിലീപ് എന്നിവരോടൊപ്പം തകധിമിയിലൂടെ വിജയികളായ താരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ എന്നിവയെല്ലാം കാണികളുടെ മനം കവര്‍ന്നു.

റിമി ടോമിയും സംഘവും അവതരിപ്പിച്ച ഗാനങ്ങള്‍ സദസിനെ കൈയിലെടുത്തു.ഇത്തവണ മറ്റൊരു പ്രത്യേകതകൂടിയുണ്ട്, നിരവധി സിനിമകളില്‍ തന്റെ നായികയായ കാവ്യ മാധവന്‍ കാവ്യാ ദിലീപായി ചിലങ്കകള്‍കെട്ടി അരങ്ങില്‍ എത്തുന്നു എന്നത്. ദിലീപിന്റെ ചിരിയുടെ ചിലങ്കയ്ക്ക് കാവ്യനൃത്തത്തിന്റെ നൂപുരമണികളുടെ ആരവം അകമ്പടിയേകുന്നു

Leave a Reply

Your email address will not be published. Required fields are marked *