കൊച്ചി: കൊച്ചി ഇടപ്പള്ളിക്ക് സമീപമുള്ള ഒബറോണ്‍ മാളില്‍ വന്‍ തീപിടുത്തം. ഫുഡ് കോര്‍ട്ടിലാണ് ആദ്യം തീ പടര്‍ന്നത്. നാലാം നില പൂര്‍ണ്ണമായും കത്തി നശിച്ചു. സുരക്ഷയുടെ ഭാഗമായി ആളുകളെ മാളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിപ്പിച്ചു.
ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിവരം. തീയണക്കാനുള്ള കഠിനശ്രമങ്ങളിലാണ് ഫയര്‍ഫോഴ്‌സും പൊലീസും. സംഭവം നടക്കുമ്‌ബോള്‍ മാളില്‍ തിരക്കുണ്ടായിരുന്നുവെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രദേശവാസികളും, ഒബറോണ്‍ മാള്‍ സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്നാണ് ആദ്യം തീയണച്ചത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ആണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുള്ളത്. ഉന്നത പൊലീസ് വൃത്തങ്ങള്‍ അടക്കം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
