രാഹുല്‍ ‘തെലങ്കാന പ്രജാ ഗര്‍ജന’യെ അഭിസംബോദന ചെയ്യും

ഹൈദരാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജൂണ്‍ ഒന്നിന് ‘തെലങ്കാന പ്രജാ ഗര്‍ജന’യെ അഭിസംബോദന ചെയ്ത് സംസാരിക്കും.

സംഘറെഡ്ഡിയില്‍ നടക്കുന്ന സമ്മേളനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി തെലുങ്കാന രാഷ്ട്ര സമിതിയുടെ ഭരണത്തിലുണ്ടായ പരാജയങ്ങള്‍ക്കെതിരെ അദ്ദേഹം കുറ്റപത്രം സമര്‍പ്പിക്കും.

2014ല്‍ വലിയ പ്രതീക്ഷയോടെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ തെലുങ്കാനയെ നിരാശരാക്കിയെന്നും മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഉത്തം കുമാര്‍ റെഡ്ഡി പറഞ്ഞു.

മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ഭരണം പൂര്‍ണ്ണമായും പരാജയപ്പെട്ടെന്നും കര്‍ഷകാത്മഹത്യയുടെ പട്ടികയില്‍ സംസ്ഥാനം രണ്ടാം സ്ഥാനത്താണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *