അമേരിക്കന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരന്‍ മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ എമിഗ്രേഷന്‍ അധികൃരുടെ കസ്റ്റഡിയിലായിരുന്ന ഇന്ത്യക്കാരന്‍ മരിച്ചു. മതിയായ രേഖകളില്ല എന്ന കാരണത്താല്‍ അധികൃതര്‍ അറസ്റ്റ് ചെയ്ത അതുല്‍കുമാര്‍ ബാബുഭായ് പട്ടേല്‍ (58) ആണ് അറ്റ്‌ലാന്റയിലെ ആശുപത്രിയില്‍ മരിച്ചത്.

കഴിഞ്ഞ രണ്ടു ദിവസമായി അതുല്‍ അറ്റ്‌ലാന്റ സിറ്റി ഡിറ്റെന്‍ഷന്‍ സെന്ററില്‍ കസ്റ്റഡിയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക വൈദ്യപരിശോധനാഫലത്തില്‍ പറയുന്നു.

ഇക്വഡോറില്‍ നിന്ന് അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ മെയ് 10നാണ് അതുല്‍ വന്നിറങ്ങിയത്. കസ്റ്റഡിയിലിരിക്കെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവുമും മൂലം അതുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്ന് അധികൃതര്‍ അറിയിച്ചു.

കസ്റ്റഡിയില്‍ ഉള്ളവരുടെ ആരോഗ്യപരമായ കാര്യങ്ങള്‍ വളരെ ശ്രദ്ധ പുലര്‍ത്താറുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇത് അത്യപൂര്‍വമായ കേസാണ്. എല്ലാ കേസുകളിലുമെന്ന പോലെ ഈ സംഭവത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *