മുഖ്യമന്ത്രിയ്ക്ക് ഇന്ന് 73ാം പിറന്നാള്‍

പിണറായി: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 73ാം പിറന്നാള്‍. കാര്യമായ ആഘോഷ പരിപാടികള്‍ ഒന്നുമില്ലെന്ന് തന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിവരങ്ങള്‍.മാര്‍ച്ച് 21 നാണ് രേഖകളില്‍ പിണറായി വിജയന്റെ ജന്മദിനം. പക്ഷേ തന്റെ യഥാര്‍ത്ഥ പിറന്നാള്‍ ഇന്നാണെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരം നല്‍കി പിണറായി കഴിഞ്ഞ വര്‍ഷം ഇതേ ദിവസം പ്രഖ്യാപിച്ചിരുന്നു.

 

കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ കോരന്റെയും കല്ലായണിയമ്മയുടെ ഇളയ മകനായി 1945 മെയ് 24നാണ് പിണറായി വിജയന്റെ ജനനം. കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന്റെ തലേന്നത്തെ വാര്‍ത്താ സമ്മേളനത്തിലാണ് പിണറായി പിറന്നാള്‍ സസ്‌പെന്‍സ് പൊളിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഡു വിതരണം ചെയ്ത് കാരണവും വെളിപ്പെടുത്തി. ഇക്കുറിയും കാര്യമായ ആഘോഷങ്ങളൊന്നും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *