കോഴിക്കോട്: കോഴിക്കോട് നിന്ന് കൊണ്ടുപോയ ഒരു ലോഡ് അരി കാണാതായതായി റിപ്പോര്‍ട്ട്. ആദിവാസി ഊരുകളിലേക്ക് ഉള്‍പ്പെടെ വിതരണത്തിനായി കൊണ്ടുപോയ അരിയാണ് അപ്രത്യക്ഷമായിരിക്കുന്നത്.
വയനാട് മീനങ്ങാടിയില്‍ നിന്നാണ് ഒരു ലോഡ് അരി കാണാതായതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോഴിക്കോട്ടെ എഫ്‌സിഐ ഗോഡൗണില്‍ നിന്നാണ് അരി കൊണ്ടുപോയിരുന്നത്.
