വിവാഹക്ഷണക്കത്തുമായി സബ്ബ്കളക്ടര്‍ ദിവ്യ എസ് അയ്യര്‍ തെരുവിലേക്ക്

വിവാഹ ആദ്യ ക്ഷണക്കത് തെരുവിലെ അനാഥര്‍ക്കു നല്‍കി ശബരിനാഥന്‍ എംഎല്‍എയുടെ പ്രതിശ്രുത വധു സബ്ബ്കളക്ടര്‍ ദിവ്യ എസ് അയ്യര്‍. ലോക വിശപ്പ് ദിനമായ മേയ് 28ന് ട്രിവാന്‍ഡ്രം ഹോട്ടലില്‍ തെരുവില്‍ ഒറ്റപ്പെട്ട മനുഷ്യര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍.

അശ്വതി ജ്വാലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്വാല ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തെരുവ് വിരുന്നിലാണ് സബ് കളക്ടറും ശബരിനാഥന്‍ എംഎല്‍എയുടെ പ്രതിശ്രുത വധുവുമായ ഡോ. ദിവ്യ എസ് അയ്യറും പങ്കെടുത്തത്. ഭക്ഷണത്തിന് ശേഷം ആദ്യ വിവാഹ ക്ഷണക്കത്ത് തെരുവിലെ അനാഥര്‍ക്ക് നല്‍കി അനുഗ്രഹവും വാങ്ങിയാണ് സബ്കളക്ടര്‍ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *