പാര്‍ട്ടി എംഎല്‍എ ആര്‍.എസ്.എസ് പരിപാടിയില്‍ ; വിശദീകരണം തേടിയെന്ന് സിപിഎം

തിരുവനന്തപുരം: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം എംഎല്‍എയുടെ നടപടിയില്‍ വിശദീകരണം തേടിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍. മറുപടി അറിഞ്ഞശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും കെ.രാധാകൃഷ്ണന്‍ അറിയിച്ചു.

ഇരിങ്ങാലക്കുട എംഎല്‍എയും സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ കെ.യു അരുണന്‍ മാസ്റ്ററാണ്ആര്‍.എസ്.എസ് സേവാപ്രമുഖ് ആയിരിക്കെ മരണപ്പെട്ട പി.എസ് ഷൈനിന്റെ സ്മരണാര്‍ത്ഥം ഇരിങ്ങാലക്കുട ഊരകത്ത് ആര്‍.എസ്.എസ് സംഘടിപ്പിച്ച പുസ്തക വിതരണോത്ഘാടനം ചെയ്ത് വിവാദമായിരിക്കുന്നത്.

ആര്‍.എസ്.എസ് താലൂക്ക് കാര്യദര്‍ശിയടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് അരുണന്‍ വേദി പങ്കിട്ടത്. എന്നാല്‍ ആര്‍.എസ്.എസ് സംഘടിപ്പിക്കുന്ന പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ബ്രാഞ്ച് സെക്രട്ടറി വിളിച്ചറിയിച്ച പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നുമാണ് എം.എല്‍.എയുടെ വിശദീകരണം.

ഇതിനിടെ സി.പി.എം എം.എല്‍.എയെ വിമര്‍ശിച്ച് വി.ടി.ബല്‍റാം, അനില്‍ അക്കര തുടങ്ങിയ കോണ്‍ഗ്രസ് എം.എല്‍.എമാരും രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *