മലപ്പുറം: പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഭൂരഹിത പുനരധിവാസ പദ്ധതിയില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗ്രാമസഭാ/വാര്‍ഡ്‌സഭാ ലിസ്റ്റ് നിലവിലില്ലാത്ത പഞ്ചായത്ത്/മുനിസിപ്പാലിറ്റികളില്‍ അര്‍ഹരായ അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആവശ്യമായ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം താമസിക്കുന്ന പ്രദേശം ഉള്‍പ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം.
വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കൂടാന്‍ പാടില്ല. അവസാന തിയതി ജൂണ്‍ 15. വിശദവിവരങ്ങള്‍ക്ക് ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.
