കൊച്ചി : ഇരിങ്ങാലക്കുട എംഎല്‍എ കെ.യു അരുണന്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് തെറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഷയത്തില്‍ എംഎല്‍എയോട് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.എസ് പുല്ലൂര്‍ഊരകം ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സൗജന്യ നോട്ടുപുസ്തക വിതരണത്തിലും ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനത്തിലുമാണ് അരുണന്‍ പങ്കെടുത്തത്. ആര്‍.എസ്.എസ് സംഘടിപ്പിക്കുന്ന പരിപാടിയാണെന്ന് അറിഞ്ഞില്ലെന്നും ബ്രാഞ്ച് സെക്രട്ടറി വിളിച്ചിട്ടാണ് പോയതെന്നുമാണ് എംഎല്‍എ വിശദീകരണം.
