ബിജെപിയുടെ വളര്‍ച്ചയെ അക്രമം കൊണ്ട് അടിച്ചമര്‍ത്താനാവില്ല

തിരുവനന്തപുരം: ബിജെപിയുടെ വളര്‍ച്ചയെ അക്രമം കൊണ്ട് അടിച്ചമര്‍ത്താനാവില്ലന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

മുഖ്യമന്ത്രിയുടെ ജില്ലയിലാണ് ആക്രമണം കൂടുതല്‍ നടക്കുന്നത്. ഇടതുമുന്നണി കേരളത്തില്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ബിജെപിക്കെതിരെ ആക്രമണം നടത്തുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന സമിതി ഓഫിസിന് അമിത് ഷാ തറക്കല്ലിട്ടു. നാല്‍പത്തി അയ്യായിരം ചതുരശ്ര അടിയുള്ള ബഹുനിലക്കെട്ടമാണ് തൈക്കാട് നിര്‍മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *