ആലപ്പുഴ: ജനകീയതയും ഔന്നത്യവുമില്ലാത്ത വ്യക്തിയാണ് ശങ്കരാചാര്യര്‍ എന്ന് മന്ത്രി ജി. സുധാകരന്.
ശ്രീ നാരായണ ഗുരുവിന്റെയും ബുദ്ധന്റെയും ഇഎംഎസിന്റെയും ജനകീയതയും ഔന്നത്യവും ശങ്കരാചാര്യര്‍ക്ക് ഇല്ലാത്തതിനാലാണ് ശങ്കര ജയന്തി ആഘോഷങ്ങള്‍ക്ക് ജനങ്ങള്‍ മുന്നോട്ട് വരാത്തത്. ചാതുര് വര്‍ണ്യത്തെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് അദ്ദേഹം സ്വീകരിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്കൃത സര്‍വകലാശാല തുറവൂര്‍ പ്രാദേശിക കേന്ദ്രം സംഘടിപ്പിച്ച ശ്രീശങ്കര ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഹിന്ദു മതത്തിനും ചാതുര്വര്ണ്യത്തിനുമായി ശങ്കരന് പ്രവര്‍ത്തിച്ചപ്പോള്‍ ബുദ്ധമതാനുയായികള്‍ ഭാരതത്തില്‍നിന്ന് പലായനം ചെയ്യേണ്ടി വന്നു. ഇങ്ങിനെ ബുദ്ധമതം ഇല്ലാതായെന്നും സുധാകരന് പറഞ്ഞു.
