ഗംഗയുടെ തീരത്തുള്ള വ്യവസായശാലകള്‍ മാറ്റി സ്ഥാപിക്കും ; ഉമാ ഭാരതി

ന്യൂഡല്‍ഹി: ഗംഗയുടെ തീരത്തുള്ള വ്യവസായശാലകള്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുമെന്നും അതിനായി പ്രാഥമിക നടപടികള്‍ സ്വീകരിച്ചതായും കേന്ദ്രമന്ത്രി ഉമാ ഭാരതി.

കാണ്‍പൂരിലെ തുകല്‍ വ്യവസായം മറ്റൊരു സ്ഥലത്തേക്കു മാറ്റുവാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതായും ഉമ ഭാരതി അറിയിച്ചു.

ഗംഗയെ പത്തു വര്‍ഷം കൊണ്ട് പൂര്‍ണമായും വൃത്തിയാക്കുമെന്നും അതിനായി ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി ഗംഗോത്രി മുതല്‍ ഗംഗ സാഗര്‍ വരെ പദയാത്ര നടത്തുമെന്നും ഉമാ ഭാരതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *