നോമ്പ് കാലം മുസ്ലീങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കണമെന്ന് ഇന്ദ്രേഷ് കുമാര്‍

ന്യൂഡല്‍ഹി: നോമ്പെടുക്കുന്ന മുസ്ലീങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി ആര്‍.എസ്.എസ്. നേതാവ് ഇന്ദ്രേഷ് കുമാര്‍. നോമ്പ് കാലം മുസ്ലീങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കാന്‍ തയ്യാറാവണം. ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന ഇതിനോടകം വിവാദമായികഴിഞ്ഞു. ഇതിനെതിരെ പ്രതികരിച്ച് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവും ആരംഭിച്ചു.
പ്രവാചകന്‍ മാംസ ഭക്ഷണത്തിന് എതിരായിരുന്നെന്നും, മാംസം രോഗം പരത്തുന്നവയാണെന്നും ഇന്ദ്രേഷ് കുമാര്‍ പറയുന്നു. മാംസത്തിന് പകരം നോമ്പ് കാലത്ത് ധാരാളം പശുവിന്‍ പാല് ഉപയോഗിക്കണമെന്നും വീട്ടുപരിസരത്ത് തുളസി തൈകള്‍ നട്ട് പിടിപ്പിക്കണമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
പ്രാതലിനൊപ്പം പശുവിന്‍ പാല്‍ ഉപയോഗിക്കണമെന്ന വിശ്വാസം ഇസ്ലാമിലുണ്ട്. മുത്തലാഖ് പാപമാണെന്നും അതു ദൈവം ഇഷ്ടപ്പെടുന്നില്ലെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *