പാലക്കാട്: തൃത്താല ഹൈസ്‌കൂളിലെ 198687 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമത്തിന്റെ ലോഗോ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.ടി.വാസുദേവന്‍ പ്രകാശനം ചെയ്തു. മേഴത്തൂരില്‍ നടന്ന ചടങ്ങില്‍ സംഗമത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ കെ.സുന്ദരന്‍ ലോഗോ ഏറ്റുവാങ്ങി.
ആഗസ്റ്റ് 27 ന് തൃത്താല സ്‌കൂളില്‍ നടക്കുന്ന സംഗമത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്തത് തൃത്താല സ്വദേശിയായ ഉമ്മര്‍ മാടപ്പാട്ടാണ്.
