മലപ്പുറം: ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഏറനാട് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും ആനക്കയം ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ബാലവേലാ വിരുദ്ധ ദിനം ആചരിച്ചു. ആനക്കയം ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ ആന്‍ഡ് സെക്ഷന്‍ ജഡ്ജിയുമായ ബദറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനീറ അഷ്‌റഫ്, വൈസ് പ്രസിഡന്റ് അബ്ദുറഹിമാന്‍, ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.എം. കൃഷ്ണന്‍ നമ്പൂതിരി മഞ്ചേരി പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ്. പി, കെ.സി. മുഹമ്മദ് അഷ്‌റഫ്, സമീര്‍ മച്ചിങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
