പത്തനംതിട്ട : നീലിയേത്ത് ജഗ്ഷനിലെ തെരുവ് വിളക്ക് ഒരു മാസത്തിലേറെയായി കത്താതായിട്ട്. പലപ്പോഴായി പരാതികള്‍ പറഞ്ഞിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. ട്രാന്‍സ്‌ഫോര്‍മര്‍ , തുറന്നുകിടക്കുന്ന ഫ്യൂസ് കാരിയര്‍ കെഎസ്ഇബി യുടെ അനാസ്ഥ ഈ രീതിയില്‍, ഇരുട്ടില്‍ ആരെങ്കിലും വന്നു ഇതില്‍ തൊട്ടു ഉണ്ടാവുന്ന അപകടം ചെറുതല്ല, എന്നാല്‍ ഈ അപകടം ആരും മനസിലാക്കുന്നില്ല എന്നതാണ് വസ്തുത.
അവസാനം ഇതിനെതിരെ നീലിയേത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നീലിയേത്ത് ജംഗ്ഷനില്‍ കൃത്രിമവിളക്ക് നിര്‍മ്മിച്ച്, കത്തിച്ചു പ്രതിഷേധിച്ചു. അധികാരികള് ഇനി എങ്കിലും കണ്ണ് തുറക്കും എന്ന പ്രതീക്ഷയോടെ.
