ജിഷ്ണു കേസ്: സി.ബി.ഐ അന്വേഷണം അംഗീകരിച്ചെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: പാന്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന ബന്ധുക്കളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ പിതാവ് ഡി.ജി.പിയെ കണ്ടിരുന്നു. അവരുടെ ആവശ്യം സര്‍ക്കാര്‍അംഗീകരിച്ചിട്ടുണ്ട്. ഇക്കാര്യം ജിഷ്ണുവിന്റെ പിതാവ് അശോകനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *