യു എ ഇ പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു

അബുദാബി: യു എ ഇ യില്‍ പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 24 ശനിയാഴ്ച മുതല്‍ അതായത് റമദാന്‍ 29 മുതല്‍ അവധി ആരംഭിക്കുന്നതായിരിക്കും. ദി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് (എഫ് എ എച് ആര്‍ )ആണ്  പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചത്.

ജൂണ്‍ 25 ഞായറാഴ്ച പെരുന്നാള്‍ ആകുകയാണെങ്കില്‍ ജൂണ്‍ 24 ശനിയാഴ്ച മുതല്‍ ജൂണ്‍ 27 ചൊവ്വാഴ്ച വരെയായിരിക്കും അവധി. ജൂണ്‍ 28 ബുധനാഴ്ചയായിരിക്കും പ്രവര്‍ത്തി ദിനം. ഇനി ജൂണ്‍ 26 തിങ്കളാഴ്ചയാണ് പെരുന്നാളാകുകയെങ്കില്‍ ജൂണ്‍ 24 ശനിയാഴ്ച മുതല്‍ തുടങ്ങുന്ന അവധി ജൂലൈ ഒന്ന് ശനിയാഴ്ച വരെ നീണ്ട് നില്‍ക്കും. അതായത് ജൂലൈ രണ്ട് ഞായറാഴ്ചയായിരിക്കും പ്രവര്‍ത്തി ദിനം. എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ജൂണ്‍ 24 ശനിയാഴ്ച വൈകുന്നേരം 7:32 ന് ചന്ദ്രന്‍ അസ്തമിക്കും. എന്നാല്‍ സൂര്യന്‍ അല്പം കൂടി നേരത്തെ 7:11 ന് അസ്തമിക്കും. അത് കൊണ്ട് തന്നെ സൂര്യാസ്തമയത്തിനു ശേഷം ചന്ദ്രന്‍ ആകാശത്ത് തെളിയും. ഇത് വെച്ച് നോക്കുമ്പോള്‍ പെരുന്നാള്‍ ജൂണ്‍ 25 ഞായറാഴ്ചയാകാനാണ് സാധ്യതയെന്ന് ജ്യോതി ശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടു.

അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദുബൈ ഭരണാധികാരിയായ ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സുപ്രീം കൗണ്‍സില്‍ അംഗങ്ങല്‍ എമിറേറ്റിലെ ഭരണാധികാരികള്‍ എന്നിവര്‍ക്ക് ദി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് (എഫ് എ എച് ആര്‍ ) പെരുന്നാള്‍ ആശംസകളറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *