കലാമണ്ഡലം ലീലാമ്മ അന്തരിച്ചു

കോട്ടയം: പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി കലാമണ്ഡലം ലീലാമ്മ (65) അന്തരിച്ചു. 1952ല്‍ കോട്ടയം ജില്ലയിലെ മറ്റക്കരയിലാണ് ജനനം. കലാമണ്ഡലം കല്‍പിത സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം അവിടെത്തന്നെ അദ്ധ്യാപികയായിട്ടായിരുന്നു തുടക്കം. മോഹിനിയാട്ടം വിഭാഗം മേധാവിയായി. കലാമണ്ഡലം സര്‍വകലാശാലയുടെ കാമ്പസ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

കലാമണ്ഡലം സത്യഭാമ, കലാമണ്ഡലം ചന്ദ്രിക എന്നിവരുടെ കീഴിലായിരുന്നു മോഹിനായാട്ടം അഭ്യസിച്ചത്. ഭരതനാട്യവും കുച്ചിപ്പുടിയും പഠിച്ചിട്ടുണ്ട്. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ റീഡറായും പ്രവര്‍ത്തിച്ചു. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളില്‍ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്റെ ഡോക്യുമെന്ററിയിലും നൃത്തം അവതരിപ്പിച്ചു. മോഹിനിയാട്ടത്തെ പറ്റി ഗവേഷണം ചെയ്യുന്നവര്‍ക്കായി, സ്വന്തമായി തൃശൂരിലെ അത്താണിയില്‍ സ്വാതിചിത്ര എന്ന സ്ഥാപനം നടത്തി

Leave a Reply

Your email address will not be published. Required fields are marked *