ലിംഗം മുറിച്ചത് താന്‍ തന്നെ; ഫോണ്‍ സംഭാഷണം പുറത്ത്

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ഫോണ്‍കോള്‍ പുറത്ത്. ലിംഗം മുറിച്ചത് താന്‍ തന്നെയാണെന്നും എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നും പറയുന്നു.

പ്രതിയുടെ അഭിഭാഷകനുമായുള്ള ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി എഴുതിയ കത്ത് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ താനല്ല ലിംഗം മുറിച്ചതെന്നാണ് പെണ്‍കുട്ടി പറയുന്നത്.

 
സ്വാമിയുമായി ലൈംഗികബന്ധം ഉണ്ടായിട്ടില്ല. കാമുകന് അയ്യപ്പദാസ് ആണ് ഗൂഢാലോചന നടത്തിയത്. രണ്ടു ദിവസം മുന്‍പ് അയ്യപ്പദാസ് കത്തി എത്തിച്ചു തന്നു. സ്വാമിയും തന്റെ അമ്മയും തമ്മില്‍ ബന്ധമില്ലെന്നും പെണ്‍കുട്ടി പറയുന്നു.

 

സ്വാമിയെ മനഃപൂര്‍വം മുറിവേല്‍പ്പിച്ചതല്ല. സ്വാമിയുടെ ഒപ്പമിരുന്നപ്പോള്‍ കത്തിയെടുത്ത് ചെറുതായി വീശുകയായിരുന്നു. വയറില്‍ ചെറിയ മുറിവുണ്ടായെന്നേ കരുതിയുള്ളൂ. ലിംഗം 90 ശതമാനം മുറിയാന്‍ മാത്രം ഒന്നും ചെയ്തില്ല. സംഭവ ശേഷം പൊലീസിനെ അറിയിക്കാന്‍ പറഞ്ഞതും അയ്യപ്പദാസാണ്. പൊലീസ് പറഞ്ഞതനുസരിച്ചാണ് മൊഴി നല്‍കിയതെന്നും പെണ്‍കുട്ടി പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *