എച്ച്‌വണ്‍എന്‍വണ്‍ ബാധിച്ച് ഗര്‍ഭിണി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പനിമരണം. കോഴിക്കോട് വടകരയില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഗര്‍ഭിണി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മടപ്പിളളി പൂതം കുനിയില്‍ നിഷ(34) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചിരുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം ഡെങ്കിപ്പനി ബാധിച്ച് 7 പേരാണ് മരിച്ചത്. പകര്‍ച്ച പനിയെ തുടര്‍ന്ന് ആയിരക്കണക്കിന് പേരാണ് ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *