തിരുവനന്തപുരം: പെരുന്നാളിന് ബംഗളൂരുവില്‍ നിന്ന് കെഎസ്ആര്‍ടിസിയുടെ സ്‌പെഷ്യല്‍ സര്‍വീസ്. പല ജില്ലകളിലേക്കായി 10 ബസുകളാണ് സര്‍വീസ് നടത്തുക. ബംഗളൂരുവില്‍ നിന്ന് മാനന്തവാടി വഴി കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളിലേക്ക് സര്‍വീസ് നടത്താന്‍ നാല് ഡീലക്‌സ് ബസുകളും കോഴിക്കോട്ടേയ്ക്ക് മാനന്തവാടി വഴിയുളള ഒരു എക്‌സ്പ്രസ് ബസും, ബത്തേരി വഴിയുളള ഒരു ഡീലക്‌സ് ബസുമാണ് സര്‍വീസ് നടത്തുന്നത്.
കൂത്തുപറമ്പ് വഴി കണ്ണൂരിലേക്കും തലശ്ശേരിയിലേക്കും രണ്ട് സൂപ്പര്‍ ഫാസ്റ്റ് ബസുകളും, ചെറുപുഴ വഴി പയ്യന്നൂരിലേക്ക് ഒരു എക്‌സ്പ്രസ് ബസും, സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മൈസൂരിലേക്ക് ഒരു സൂപ്പര്‍ ഫാസ്റ്റ് ബസുമാണ് സര്‍വീസ് നടത്താനായി ക്രമീകരിച്ചിരിക്കുന്നത്.
