മലയാളി യുവാവിന്റെ വധശിക്ഷ റദ്ദാക്കി റാസല്‍ഖൈമ കോടതി

ദുബായ്: ചാവക്കാട് സ്വദേശിയായ നൗഷാദിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ട് ദുബായ് കോടതി. ഫിലിപ്പീന്‍സ് സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് നൗഷാദ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 2014ല്‍ റാസല്‍ഖൈമയില്‍ വെച്ചായിരുന്നു എലീസോ സാന്‍ഡിയാഗോ എന്ന ഫിലിപ്പിയന്‍ നൗഷാദുമായുള്ള തര്‍ക്കത്തിനിടെ കൊല്ലപ്പെട്ടത്.

കൊലപാതക കുറ്റം നൗഷാദ് സമ്മതിച്ചിരുന്നു. തുടര്‍ന്ന് റാസല്‍ഖൈമ കോടതി നൗഷാദിന് വധശിക്ഷയും വിധിച്ചു. വധശിക്ഷ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് റാസല്‍ഖൈമ അപ്പീല്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും തുടര്‍ന്ന് ഇത് റദ്ദാക്കുകയും ചെയ്തിരുന്നു.

പിന്നീട് ബന്ധുക്കള്‍ ഇടപെട്ട് റാസല്‍ഖൈമ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വാദം കേട്ട ശേഷം സുപ്രീം കോടതി അപ്പീല്‍ കോടതിയിലേയ്ക്ക് കേസ് തിരിച്ചയച്ചു. ഇതോടെ വധശിക്ഷ റദ്ധാക്കിക്കൊണ്ടുള്ള ഉത്തരവ് വരികയായിരുന്നു. കൊലപാതക കേസില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ജയിലില്‍ കഴിയുന്ന നൗഷാദിന്റെ ശിക്ഷ പത്തു വര്‍ഷം തടവായാണ് അപ്പീല്‍ കോടതി കുറച്ചത്.

Leave a Reply

Your email address will not be published. Required fields are marked *