ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യില്ല: എംപി വീരേന്ദ്രകുമാര്‍

കോഴിക്കോട്: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്യില്ലെന്ന് ജനതാദള്‍ യു സംസ്ഥാന അധ്യക്ഷനും രാജ്യസഭാ എംപിയുമായ എംപി വീരേന്ദ്രകുമാര്‍ അറിയിച്ചു.

ജെഡിയു ദേശീയ അധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി താന്‍ ഇക്കാര്യം സംസാരിച്ചു. ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ നിതീഷ് കുമാര്‍ തനിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും വീരേന്ദ്രകുമാര്‍ അറിയിച്ചു.

ബിജെപിയുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ജെഡിയു കേരളഘടകത്തിന്റെ നിലപാടും ഇത് തന്നെയാണ്.

ബിജെപി സ്ഥാനാര്‍ഥിയെ തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് അതിന് ആദ്യം പ്രതിപക്ഷ സ്ഥാനാര്‍ഥി ആരാണെന്ന് അറിയണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *