ഫേസ്ബുക്കിനായി ചെറിയ കുട്ടിയെ കെട്ടിടത്തിന്റെ പതിനഞ്ചാം നിലയില്‍ നിന്ന് തൂക്കി പിടിച്ച ബന്ധുവിന് രണ്ടു വര്‍ഷം കഠിന തടവ്

ഫേസ്ബുക്കില്‍ ആയിരം ലൈക്കുകള്‍ കിട്ടാന്‍ ചെറിയ കുട്ടിയെ കെട്ടിടത്തിന്റെ പതിനഞ്ചാം നിലയില്‍ നിന്ന് തൂക്കി പിടിച്ച ബന്ധുവിന് രണ്ടു വര്‍ഷം കഠിന തടവ്.അള്‍ജീരിയയിലാണ് സംഭവം.

ബാല്‍ക്കണിക്ക് സമീപം നിന്ന് ചെറിയ കുട്ടിയെ തൂക്കിപ്പിടിച്ചു കൊണ്ടുളള ഫോട്ടോയാണ് ബന്ധു ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്.എനിക്ക് ആയിരം ലൈക്കു തരൂ,ഇല്ലെങ്കില്‍ ഞാനിവനെ താ!ഴേക്കിടും എന്നായിരുന്നു അടിക്കുറിപ്പ്.

ഇത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ബാലാലപീഡനത്തിന് കേസെടുക്കുകയുമായിരുന്നു.ഒടുവില്‍ അള്‍ജീരിയന്‍ കോടതി രണ്ടു വര്‍ഷം കഠിന തടവിനും വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *