ബെഹ്‌റ പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് സൂചന

തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് സൂചന. ടിപി സെന്‍കുമാറിന്റെ കാലാവധി ഈ മാസം 30 ന് അവസാനിക്കാനിരിക്കെയാണ് ബെഹ്‌റയുടെ തിരിച്ചുവരവിന് വീണ്ടും സാധ്യതയൊരുങ്ങുന്നത്.

സുപ്രീംകോടതിവിധിയെത്തുടര്‍ന്ന് സെന്‍കുമാര്‍ പോലീസ് മേധാവി ആയതോടെയാണ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറാകുന്നത്. സെന്‍കുമാര്‍ വിരമിക്കുമ്‌ബോള്‍ പഴയപദവി തിരിച്ചുനല്‍കാമെന്ന് സര്‍ക്കാര്‍ ബെഹ്‌റയ്ക്ക് ഉറപ്പുനല്‍കിയിരുന്നതായി സൂചനകളുണ്ട്. നിയമനം സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *