കോട്ടയം: ഉത് പാദന ചിലവിനേക്കാള്‍ 50% എങ്കിലും ഉയര്‍ന്ന നിരക്കില്‍ കാര്‍ഷിക വിളകള്‍ക്ക് എല്ലാ വര്‍ഷവും കുറഞ്ഞ താങ്ങുവില നിശ്ചയിക്കണമെന്നും ഇതുറപ്പാക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി ആവശ്യപ്പെട്ടു. വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കര്‍ഷകന്റെ നിലനില്‍പ്പിന് ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ഷിക വിളകള്‍ക്ക് മിനിമം സപ്പോര്‍ട്ട് പ്രൈസ് പ്രഖ്യാപിക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, അന്താരാഷ്ട്രകരാറുകളിലെ കര്‍ഷക ദ്രോഹവ്യവസ്ഥകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി നടത്തുന്ന വിവിധങ്ങളായ കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ ട്രെയിന്‍ തടയല്‍ സമരം ഉദ് ഘാടനം ചെയ്യുകയായിരുന്നു കെ.എം.മാണി.
ഉത് പാദന ചിലവിനേക്കാള്‍ 50 ശതമാനം അധികം വരുന്ന താങ്ങുവില ഉറപ്പാക്കുമെന്ന് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചരണഘട്ടത്തില്‍ നരേന്ദ്രമോഡി പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലേറി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഇതു നടപ്പാക്കാത്തത് വാഗ് ദാന ലംഘനമാണ്.
രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുന്നതുകൊണ്ടാണ് കര്‍ഷകര്‍ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നതെന്നും ഇതു കണ്ണു തുറന്നു കാണാന്‍ ഭരണാധികാരികള്‍ക്ക് കഴിയണമെന്നും കെ.എം.മാണി അഭിപ്രായപ്പെട്ടു.
ബീഫിന്റെ പേരില്‍ നിയമഭേദഗതിക്ക് വ്യഗ്രത കാട്ടിയ കേന്ദ്രസര്‍ക്കാര്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്യുന്ന കര്‍ഷകനെ സഹായിക്കാന്‍ ഒരു നടപടിയും എടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, ഡപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ്, വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി, ജോയി എബ്രഹാം എം.പി, മോന്‍സ് ജോസഫ് എം. എല്‍. എ, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ടി.യു. കുരുവിള, തോമസ് ഉണ്ണിയാടന്‍, ജോസഫ് എം.പുതുശ്ശേരി, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, പി.കെ. സജീവ്, ഡി.കെ. ജോണ്‍, തോമസ് എം. മാത്തുണ്ണി, ഇ.ജെ. ആഗസ്തി, സണ്ണി തെക്കേടം,വിജിഎം തോമസ് എന്നിവര്‍ പ്രസംഗിച്ചു.
പാര്‍ട്ടി നേതാക്കളായ വി.വി. ജോഷി, ജോസ് ടോം, ബാബു ജോസഫ്, ജോബ് മൈക്കിള്‍, എം. എം.ഫ്രാന്‍സിസ്, സ്റ്റീഫന്‍ ജോര്‍ജ്, ജോര്‍ജുകുട്ടി അഗസ്തി, മേരി സെബാസ്റ്റ്യന്‍, ജോണ്‍ കെ.മാത്യു, ചാണ്ടി മാസ്റ്റര്‍, ചെറിയാന്‍ പോളച്ചിറയ്ക്കല്‍, ജേക്കബ്ബ് തോമസ് അരികുപുറം, ജോബി ജോണ്‍, ബെന്നി കക്കാട്, വിജി എം.തോമസ്, ബേബി വട്ടക്കുന്നേല്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ഫിലിപ്പ് കുഴികുളം, സേവി കുരിശുവീട്ടില്‍, പ്രിന്‍സ് ലൂക്കോസ്, രാരിച്ചന്‍ നീറണാകുന്നേല്‍, വി.സി. ഫ്രാന്‍സിസ്, ബേബി മാത്യു, സക്കറിയാസ് കുതിരവേലി, രാകേഷ് ഇടപ്പുര, കെ.പി. ജോസഫ് തുടങ്ങിയവര്‍ ട്രെയിന്‍ സമരത്തിന് നേതൃത്വം നല്‍കി.
