മുകേഷിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം പൊലീസിനുണ്ട്

കണ്ണൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ ആവശ്യമെങ്കില്‍ നടനും എംഎല്‍എയുമായ മുകേഷിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം പോലീസിനു സര്‍ക്കാര്‍ നല്കിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ദിലീപിനെ കൂടാതെ കേസുമായി ബന്ധമുള്ള എല്ലാവരെയും പൊലീസിന് പിടികൂടാന്‍ സാധിക്കുമെന്നും ദിലീപിന്റെ കാര്യത്തില്‍ താരസംഘടനയായ അമ്മയില്‍ നിന്നും ഉചിതമായ തീരുമാനമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേസില്‍ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ശരിയായ രീതിയില്‍ ആയിരുന്നെന്നും ഒരുപക്ഷേ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ യാഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുമായിരുന്നു എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *