മുഖം നോക്കാതെ നടപടി എടുക്കുമെന്ന് കുമ്മനം

കൊച്ചി: മെഡിക്കല്‍ കോളെജ് അഴിമതിയില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന വാര്‍ത്തകള്‍ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദേഹം വ്യക്തമാക്കി.

കുമ്മനത്തിന്റെ പ്രസ്താവന പൂര്‍ണ്ണരൂപം

മെഡിക്കല്‍ കോളേജ് അനുമതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്ന വാര്‍ത്തകള്‍ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുളളതാണ്.അഴിമതിയെ തുടച്ചു നീക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടിയാണ് ബിജെപി. അതുകൊണ്ടാണ് ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അതേപ്പറ്റി അന്വേഷിക്കാന്‍ നടപടി സ്വീകരിച്ചത്. തുടര്‍ നടപടികള്‍ ഉചിതമായ പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും. എന്നാല്‍ ഇപ്പോള്‍ ഇതേപ്പറ്റി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അതിശയോക്തിപരമാണ്. അഴിമതിയുമായി ഏതെങ്കിലും ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടാല്‍ മുഖം നോക്കാതെ നടപടിയുണ്ടാകും. ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *