മലപ്പുറം-പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ.കെ.ടി.റബീഉള്ള നാട്ടില്‍ വിശ്രമത്തില്‍. ഗള്‍ഫ് മേഖലയിലെ പ്രമുഖ ആശുപത്രി ശൃംഖലയായ ഷിഫ അല്‍ ജസീറ ഗ്രൂപ്പിന്റെ ചെയര്‍മാനായ ഡോ.റബീഉള്ളയെ കുറിച്ച് സോഷ്യല്‍ മീഡിയിയില്‍ രണ്ടു ദിവസമായി പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ കേരള-ലൈവ് .കോമിനോട് പറഞ്ഞു.വര്‍ഷത്തിലൊരിക്കല്‍ അദ്ദേഹം പാലിച്ചു പോരുന്ന ചികില്‍സയുടെയും വിശ്രമത്തിന്റെയും ഭാഗമായാണ് നാട്ടിലെത്തിയിട്ടുള്ളത്.പൂര്‍ണ്ണ വിശ്രമമായതിനാല്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ല.
വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി നിരവധി പോളിക്ലിനിക്കുകള്‍ നടത്തി വരുന്ന ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പിന് നേതൃത്വം നല്കുന്ന ഡോ.റബീഉള്ള വിശ്രമില്ലാതെയാണ് തന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്. നിരന്തരമായ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്ന് അദ്ദേഹത്തോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവര്‍ഷവും റമദാന് അവസാനത്തില്‍ മലപ്പുറം ജില്ലയിലെ കോഡൂരിലുള്ള വീട്ടിലെത്തി ബന്ധുക്കളയും നാട്ടുകാരെയും കാണുന്ന പതിവ് അദ്ദേഹത്തിന് ഏറെകാലമായുണ്ട്. എന്നാല്‍ ഇത്തവണ വിശ്രമം ആവശ്യമായതിനാല്‍ അദ്ദേഹത്തിന് എത്താനായിരുന്നില്ല. ഇതോടെയാണ് അഭ്യൂഹങ്ങള്‍ പരന്നത്. അദ്ദേഹം വിദേശത്ത് ചികില്‍സയിലാണെന്നും ഗള്‍ഫില്‍ വീട്ടുതടങ്കലിലാണെന്നുമെല്ലാം തെറ്റായവാര്‍ത്തകള്‍ പരക്കുകയായിരുന്നു.
പതിറ്റാണ്ടുകളായി ഗള്‍ഫ് മേഖലയില്‍ ആതുരശുശ്രൂഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.റബീഉള്ളയുടെ ഷിഫ അല്‍ജസീറ ഗ്രൂപ്പിന് കീഴില്‍ ആയിരക്കണക്കിന് മലയാളികളാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്റെ ജന്മനാടായ കോഡൂരിനെ അദ്ദേഹം ദത്തെടുത്തിരിക്കുകയാണ്.പഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് പ്രതിമാസ പെന്ഷന്,അരിഉള്പ്പടെയുള്ള ഭക്ഷണസാധനങ്ങളുടെ തുടര്‍ച്ചയായ വിതരണം തുടങ്ങി ഒട്ടേറെ സഹായങ്ങള്‍ അദ്ദേഹം നല്കി വരുന്നു. ജ•നാട്ടിലെ സര്‍ക്കാര്‍ സ്കൂളിനെ ഹൈടെക് ആക്കി ഉയര്‍ത്തുന്നതിനുള്ള സാമ്പത്തിക സഹായവും ഡോ.റബീഉള്ള നല്‍കിയിരുന്നു.
പൂര്‍ണ്ണവിശ്രമം ആവശ്യമായതിനാലാണ് സന്ദര്‍ശകരെ അനുവദിക്കാത്തതെന്നും അരും തെറ്റിദ്ധരിക്കേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു.
