മലപ്പുറം: മണ്ണിരയെന്ന ശാസ്ത്ര നാടകത്തിലൂടെ മലപ്പുറം പെരുമ ദേശീയ തലത്തിലെത്തിച്ചിട്ടുണ്ട് പന്തല്ലൂര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കൊല്‍ക്കത്തയില്‍ നടന്ന ദേശീയ ശാസ്ത്ര നാടകോത്സവത്തില്‍ മികച്ച നാടകങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടതിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എട്ടാം ക്ലാസുകാരന്‍ അര്‍ജ്ജുന്‍ കൃഷ്ണദേവിന് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. രാജ്യത്തെ വിവിധ സോണുകളില്‍ നിന്ന് ഒമ്പത് നാടകങ്ങളാണ് മത്സരത്തിന് ഉണ്ടായിരുന്നത്. സൗത്ത് സോണില്‍ നിന്ന് മലപ്പുറം, കൊല്ലം ടീമുകളാണ് യോഗ്യത നേടിയത്. കൊല്ലം ടീമിന് മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.ചൈനീസ് കര്‍ഷക കുടുംബത്തിന്റെ കഥപറയുന്ന മണ്ണിരയില്‍ എട്ട് വിദ്യാര്‍ത്ഥികളാണ് വേഷമിട്ടത്. മണ്ണിന്റെ രസതന്ത്രം, സൂക്ഷ്മജീവികളുടേയും മണ്ണിരയുടേയും പങ്ക്, രാസവളം, കീടനാശിനി, പ്ലാസ്റ്റിക്കുകള്‍, അന്തക വിത്തുകള്‍ എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികളും പ്രതിപാദിക്കുന്നതാണ് നാടകം. വേറിട്ട ആശയങ്ങളുമായി ശ്രദ്ധേയരായ കൃഷി ശാസ്ത്രജ്ഞര്‍ മസനോബു ഫുക്കുവോക്ക, സുരേഷ് പലേക്കര്‍ എന്നിവരുടെ പ്രകൃതി സൗഹൃദ കൃഷി രീതികള്‍ ആധുനിക കര്‍ഷകന് കൃഷി ലാഭകരമാക്കാന്‍ സഹായിക്കുമെന്ന സന്ദേശവും നാടകം നല്‍കുന്നു.സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ലസാഗു സിനിമയിലെ അഭിനേതാക്കളായ അര്‍ജ്ജുന്‍ കൃഷ്ണദേവ്, പി.നിഖില്‍, എസ്.ശ്രദ്ധ എന്നിവരും ഗായത്രി കൃഷ്ണ, അഞ്ജന, അനിരുദ്ധ്, നിഖിത രായിച്ചര്‍, സരിത എസ്.മാധവന്‍ എന്നിവര്‍ കഥാപാത്രങ്ങള്‍ക്ക് ജീവനേകി. എ.പി. ഷാന്‍ പശ്ചാത്തല സംഗീതമൊരുക്കിയ നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് സവിന്‍ സാചിയാണ്. സ്‌കൂളിലെ ശാസ്ത്ര അദ്ധ്യാപകരായ ലിജോയ് പോള്‍, സഫീര്‍ ബാബു, ലിയാക്കത്തലി, അനില്‍ കുമാര്‍ എന്നിവരാണ് നാടക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വമേകിയത്. നേരത്തെയും ശാസ്ത്രനാടകോത്സവത്തില്‍ മത്സരിച്ചിട്ട
