അഫ്ഗാനിലെ ഇറാഖ് നയതന്ത്ര കാര്യാലയത്തിനു സമീപം കാര്‍ ബോംബ് ആക്രമണം

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഇറാക്ക് നയതന്ത്ര കാര്യാലയത്തിനു സമീപം കാര്‍ ബോംബ് ആക്രമണം. നഗരത്തില്‍ ഇറാഖി എംബസിക്കു നേരെയുണ്ടാവുന്ന ആദ്യത്തെ ആക്രമണമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു. സ്‌ഫോടനത്തില്‍ നയതന്ത്ര കാര്യാലയത്തിനു സമീപമുള്ള രണ്ടു കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

ചാവേറുകള്‍ എംബസിക്കു സമീപമുള്ള കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയാണ്. സ്ഥലത്ത് ചാവേറുകളും സൈന്യവും തമ്മില്‍ രൂക്ഷമായ വെടിവയ്പാണ് നടക്കുന്നതെന്നും, എംബസിയിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വക്താവ് നജീബ് ഡാനിഷ് അറിയിച്ചു. സംഭവത്തില്‍ ആളപായമൊന്നുമില്ല. കാബൂളില്‍ ഈ വര്‍ഷം നിരവധി പേര്‍ വിവിധ ആക്രമങ്ങളില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *