തട്ടിപ്പ് കേസില്‍ മലയാളിക്ക് ഒരു വര്‍ഷം തടവ്

ഉമ്മുല്‍ ഖുവൈന്‍: പത്രത്തില്‍ പരസ്യം നല്‍കി റസ്റ്റോറന്റ് വില്‍പ്പനക്കുണ്ടെന്ന് അറിയിച്ച് പണം തട്ടാന്‍ ശ്രമിച്ച മലയാളി പിടിയില്‍. തൃശ്ശൂര്‍ സ്വദേശി രായംമരക്കാര്‍ വീട്ടില്‍ നൗഷാദിനെയാണ് ഉമ്മുല്‍ ഖുവൈന്‍ ക്രിമിനല്‍ കോടതി ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചത്.

അല്‍ സലാമ പ്രദേശത്ത് തന്റെ ഉടമസ്ഥതയിലുള്ള അല്‍ അമീന്‍ റസ്റ്റോറന്റ് വില്‍പ്പനക്കുണ്ടെന്നറിയിച്ച് വിവിധ ആളുകളില്‍ നിന്നും പണം തട്ടുകയായിരുന്നു. അല്‍ അയിനില്‍ ജോലി ചെയ്യുന്ന മലപ്പുറം രണ്ടത്താണി സ്വദേശി അഹമ്മദ് കുട്ടിയുടേയും സുഹൃത്തുക്കളുടെയും കൈയില്‍ നിന്നും 129,000 ദിര്‍ഹം കൈപ്പറ്റിയ നൗഷാദ് ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് തട്ടിപ്പിനിരയായ ആളുകള്‍ അന്വേഷിച്ചപ്പോഴാണ് നൗഷാദ് പലരില്‍ നിന്നും ഇത്തരത്തില്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്ന് മനസിലായത്.

തുടര്‍ന്ന് ഷാര്‍ജയിലെ അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സിലെ നിയമപ്രതിനിധി ഈസാ അനീസ് മുഖേന നൗഷാദിനെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *