മലപ്പുറം: ഓഗസ്റ്റ് 16 ന് കൊണ്ടോട്ടിയില്‍ തുടക്കമിടുന്ന ജില്ലാ കലക്ടറുടെ താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വീകരിച്ചു തുടങ്ങി. ഓഗസ്റ്റ് അഞ്ചാണ് പരാതി നല്‍കാനുള്ള അവസാന ദിവസം.
വെള്ള കടലാസില്‍ പരാതി/അപേക്ഷകള്‍ നല്‍കിയാല്‍ മതി. പരാതിക്ക് സര്‍വീസ് ഫീസായി 12 നല്‍കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധന സഹായത്തിനുള്ള അപേക്ഷ, എ.പി.എല്‍-ബിപി.എല്‍. കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷ എന്നിവ പരിഗണിക്കില്ല.
പൊന്നാനി ആഗസ്ത് 18 ന് തിരൂരങ്ങാടി 21 നിലമ്പൂര്‍ 23 പെരിന്തല്‍മണ്ണ 25 ഏറനാട് 29 തിരൂര്‍ 30 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ ജനസമ്പര്‍ക്ക പരിപാടികളുടെ തീയതികള്‍.
