അതിരപ്പിള്ളി പദ്ധതി വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്: ഹസന്‍

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയെച്ചൊലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. അതിരപ്പിള്ളി പദ്ധതി വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നു കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശക്തമായ സമരം നടത്തുമെന്നും ഹസന്‍ പറഞ്ഞു. അതിരപ്പിള്ളി വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെത് വ്യക്തിപരമായ അഭിപ്രായമാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

പദ്ധതിയെക്കുറിച്ച് പൊതു ചര്‍ച്ച വേണമെന്നും അഭിപ്രായ സമന്വയത്തിന് ശേഷം പദ്ധതി നടപ്പിലാക്കാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. അതേസമയം ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായത്തെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും അതിരപ്പിള്ളി വിഷയത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *