വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു

കല്‍പ്പറ്റ: വയനാട്ടില്‍ പൊഴുതന ആറാമൈലില്‍ ജനവാസ മേഖലയിലെ കിണറില്‍ പുള്ളിപുലി വീണു. പുലര്‍ച്ചെയാണ് സംഭവം. ആഴമുള്ള കിണറായതിനാല്‍ പുലിക്ക് സ്വയം കയറാനായിട്ടില്ല.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും വൈത്തിരി പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയെ കരക്കു കയറ്റാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *