ഇന്‍ഫോസിസ് സിഇഒ സ്ഥാനത്തു നിന്നും വിശാല്‍ സിക്ക രാജി വെച്ചു

ദില്ലി:ഇന്‍ഫോസിസ് സിഇഒയും എംഡിയുമായിരുന്ന വിശാല്‍ സിക്ക രാജി വെച്ചി. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ മനം മടുത്താണ് രാജി. പ്രവീണ്‍ റാവുവിനാണ് താത്കാലിക ചുമതല.

രാജി വെച്ചെങ്കിലും ഇന്‍ഫോസിസിന്റെ കമ്ബനി എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി വിശാല്‍ സിക്ക തുടരുമെന്ന് ഇന്‍ഫോസിസ് സെക്രട്ടറി മണികന്ദ പറഞ്ഞു. വിശാല്‍ സിക്കയുടെ രാജി സ്വീകരിച്ചതായും മണികന്ദ അറിയിച്ചു.

ഇന്‍ഫോസിസില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയാണ് പ്രവീണ്‍ റാവു. 1986 ലാണ് പ്രവീണ്‍ റാവു ഇന്‍ഫോസിസിലെ ജീവനക്കാരനാകുന്നത്. ഇക്കാലയളവിനുള്ളില്‍ ഇന്‍ഫോസിസലെ മാനേജ്‌മെന്റ് സര്‍വ്വീസിന്റെ മേധാവി, യൂറോപ്പ് ഡെലിവറി മേധാവി, റീട്ടെയില്‍ വിഭാഗത്തിന്റെ മേധാവി എന്നിങ്ങനെ നിരവധി ചുമതലകള്‍ പ്രവീണ്‍ റാവു വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *