സൗദിയില്‍ ഏഴു മലയാളി നഴ്‌സുമാര്‍ പിടിയില്‍

ദമ്മാം: വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നുകാട്ടി ഏഴ് മലയാളി നഴ്‌സുമാരെ സൗദി അറേബ്യയില്‍ ജയിലിലടച്ചു. മന്ത്രാലയത്തിന്റെ സൂക്ഷ്മ പരിശോധനയിലാണ് ഇവര്‍ പിടിക്കപ്പെട്ടത്. ചിലത് ട്രാവല്‍ ഏജന്റുമാര്‍ നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റുകളാണെന്നും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരുടെ പേരുവിവരങ്ങള്‍ ആശുപത്രികള്‍ പുറത്ത് വിട്ടിട്ടില്ല.

സൗദിയിലേക്ക് ആരോഗ്യ മേഖലയില്‍ ജോലിക്ക് വരുന്നവര്‍ക്ക് നാട്ടില് രണ്ട് വര്‍ഷം പ്രവൃത്തിപരിചയം വേണം എന്ന നിബന്ധന മറികടക്കാനാണ് പലരും വ്യാജ സര്ട്ടിഫിക്കറ്റുകള് ഉപയോഗിക്കുന്നത്.

ആരോഗ്യ മന്ത്രാലയം പരിശോധന ശക്തമാക്കിയതോടെ നിരവധി പേര്‍ കുരുക്കിലായി. പലരും കുടുംബവുമായി താമസിക്കുന്നവരാണ്. നിയമം കര്‍ശനമാക്കിയതോടെ നിലവില്‍ ജോലി ചെയ്യുന്നവരും ആശങ്കയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *