കോഴ വാങ്ങിയുള്ള പ്രവേശനം റദ്ദാക്കും ആരോഗ്യമന്ത്രി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സ്‌പോട്ട് അഡ്മിഷനിലെ പാകപ്പിഴകള്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ആരും കോഴ കൊടുത്ത് പ്രവേശനം നേടരുത്. അങ്ങനെയുള്ള പ്രവേശനങ്ങള്‍ക്ക് നിയമസാധുത ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു.

 

ഇതുമായി ബന്ധപ്പെട്ട് കെഎംസിടി മെഡിക്കല്‍ കോളജിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കും. ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീഴരുതെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *