അസാധുവാക്കിയ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി : കഴിഞ്ഞ വര്‍ഷം നവംബര്‍ 8 ന് അര്‍ദ്ധരാത്രി നിലവില്‍ വന്ന നോട്ട് നിരോധത്തിന് ശേഷം 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍ബിഐ. ഡിസംബര്‍ 30 വരെ 50 ദിവസമാണ് നോട്ടുകള്‍ മാറിയെടുക്കാന്‍ അനുവദിച്ചിരുന്നത്.

8900 കോടി മൂല്യം വരുന്ന നിരോധിച്ച 1000രൂപ നോട്ടുകളുടെ 1.4 ശതമാനം മാത്രമാണ് തിരിച്ചെത്താത്തത്. 7.62 ലക്ഷം കള്ളനോട്ടുകള്‍ കണ്ടെത്തിയതായി ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *