മദ്യം വാങ്ങിയാല്‍ സാരി സൗജന്യം ; മദ്യശാലയ്‌ക്കെതിരെ കേസ്

കൊച്ചി: മദ്യം വാങ്ങിയാല്‍ കേരള സാരി സൗജന്യമായി നല്‍കുമെന്ന് പരസ്യം നല്‍കിയ സംഭവത്തില്‍ മദ്യശാലയ്‌ക്കെതിരെ എക്‌സൈസ് കേസ് എടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടിപെയ്ഡ് ഷോപ്പിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജേക്കബ് എബ്രഹാമിനെയാണ് ആലുവ എക്‌സൈസ് റേഞ്ചില്‍ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

കഴിഞ്ഞ ദിവസമാണ് ഈ പരസ്യം നവമാധ്യമങ്ങളില്‍ വൈറലായത്. ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള പരസ്യമാണ് പ്രചരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *