ഹാദിയയുടെ വീട്ടിലെത്തിയതിന് അറസ്റ്റിലായ സ്ത്രീകള്‍ക്ക് ജാമ്യം; ഹാദിയക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വനിതാ കമ്മീഷന്‍

കൊച്ചി: ഹാദിയക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടി വരുന്ന സ്ഥിതി സൃഷ്ടിച്ചത് കോടതിയാണെന്നും ഹാദിയയുടെ അവസ്ഥ കമ്മീഷന് ബോധ്യപ്പെട്ടതാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന മെഗാ അദാലത്തിലാണ് എം സി ജോസഫൈന്‍ ഇങ്ങനെ പ്രതികരിച്ചത്. പെണ്‍കുട്ടികള്‍ വീട്ടുതടങ്കലില്‍ അകടപ്പെടുന്ന സംഭവങ്ങളില്‍ പരാതി ലഭിച്ചാല്‍ ഇടപെടുമെന്നും ജോസഫൈന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഹാദിയയുടെ വീട്ടിലെത്തിയ സ്ത്രീകളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായി സംഘം ചേര്‍ന്നു എന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റുചെയ്തത്. വൈക്കം പോലീസ് അറസ്റ്റ് ചെയ്ത ഏഴ് പേര്‍ക്ക് ജാമ്യം നല്‍കിയിട്ടുണ്ട്. ഹാദിയയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്നാണ് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *