തിരുവനന്തപുരം: ദേവസ്വംമന്ത്രി കടകംപ്പള്ളി സുരേന്ദ്രന് ചൈനയില്‍ പോകാനുള്ള അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. ചൈനയില്‍ നടക്കുന്ന അന്താരാഷ്ട്ര പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് മന്ത്രിയുടെ അപേക്ഷ കാരണമൊന്നും കൂടാതെ മടക്കിയത്.
ഐക്യരാഷ്ട്ര സംഘടനയുടെ ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ(യുഎന്‍ഡബ്ല്യൂടിഒ) സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മന്ത്രി അനുമതി ചോദിച്ച് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്. ഈ മാസം 11 മുതല്‍ 16 വരെ നടക്കേണ്ടിയിരുന്ന പരാപാടിയില്‍ കേരളത്തിന്റെ പ്രതിനിധിയായാണ് മന്ത്രിയെ ക്ഷണിച്ചിരുന്നത്.
