കോഴിക്കോട് ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു

കോഴിക്കോട്: മലയോര ആദിവാസി കോളനിയില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ 14 വയസുള്ള പെണ്‍കുട്ടി പ്രസവിച്ചു.

കഴിഞ്ഞ ഫെബ്രുവരിവരെ സ്‌കൂളില്‍ പോയിരുന്ന പെണ്‍കുട്ടി ഓഗസ്റ്റ് 17 നാണ് പ്രസവിച്ചത്. വയറുവേദനെയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വിവാഹം ഗോത്രാചാര പ്രകാരം നടന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

പെണ്‍കുട്ടി പ്രസവിച്ച കോളനിയില്‍ പുറത്തുനിന്ന് ആളുകള്‍ എത്തുന്നുണ്ടെന്നും അവിടെ ക്രമസമാധാന പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നും സ്‌കൂളധികൃതര്‍ ആറുമാസം മുമ്ബ് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടികള്‍ ഉണ്ടായിട്ടില്ല.

സ്‌കൂളധികൃതര്‍ കഴിഞ്ഞാല്‍ കോളനിയില്‍ ഇടപെടുന്നത് സായി ട്രസ്റ്റാണ്. ഇവര്‍ ആഴ്ചയില്‍ ഒരിക്കലാണ് കോളനിയില്‍ സഹായവുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *