ജാമ്യം തേടി ദിലീപ് നാളെ വീണ്ടും ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പുതിയ ജാമ്യാപേക്ഷ നാളെ ഹൈക്കോടതിയില്‍ നല്‍കും.

ജയിലിലായി 60 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ജാമ്യം തേടി ദിലീപ് കോടതിയെ സമീപിക്കുന്നത് ഇത് നാലാം തവണയാണ്. അതേസമയം, ഇനി ജാമ്യം തടയേണ്ട കാര്യമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

പ്രധാനസാക്ഷികളുടെയെല്ലാം മൊഴി രേഖപ്പെടുതത്തിയ സാഹചര്യത്തില്‍ ഇനിയും താരത്തെ കസ്റ്റഡിയില്‍ വെക്കേണ്ടെന്നും പ്രതിഭാഗം പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *