വയനാട്: ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത വിവിധ പൊതുമരാമത്ത് ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്തിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കോണ്‍ട്രാക്ടര്‍മാരും കണ്‍വീനര്‍മാരും എഞ്ചിനീയര്‍മാരുമായി ജില്ലാ പഞ്ചായത്ത് ഭരണസമിതി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. പാതിവഴിയില്‍ നിന്നുപോയ സ്പില്‍ ഓവറുകളുടെ നിര്‍മ്മാണം പുനരാരംഭിക്കും. സ്‌കൂളുകളിലെ വിവിധ നിര്‍മ്മാണ പ്രവൃത്തികള്‍, റോഡ് നിര്‍മ്മാണം, അറ്റകുറ്റപ്പണികള്‍, വിവിധ കെട്ടിട നിര്‍മാണങ്ങള്‍ തുടങ്ങിയവയെല്ലാം പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഭരണസമിതി നിര്‍ദ്ദേശിച്ചു. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ബില്ലുകള്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.കെ. അനില്‍ കുമാര്‍, അനില തോമസ്, പി. ഇസ്മാഈല്‍, കെ.ബി നസീമ, എന്‍.പി. കുഞ്ഞിമോള്‍, വര്‍ഗീസ് മുരിയന്‍കാവില്‍, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരായ കെ.ടി. രാജന്‍, ബാബുരാജ്, റോയി തോമസ്, ദിലീപ്, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
