പാലക്കാട് വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ മരുമകന്റെ സുഹൃത്ത് പിടിയി

തോലന്നൂര്‍ പുളക്കല്‍ പറമ്പില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍.ദമ്പതികളുടെ മരുമകളുടെ സുഹൃത്ത് എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനനാണ് പിടിയിലായത്.പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനടുത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
 
സ്വാമിനാഥന്‍, ഭാര്യ പ്രേംകുമാരി എന്നിവരാണ് വീട്ടില്‍ കൊല്ലപ്പെട്ടത്.സ്വാമിനാഥനു കുത്തേറ്റിട്ടുണ്ട്.പ്രേംകുമാരിയെ ശ്വാസം മുട്ടിച്ചാണ് കൊന്നത്.വധഭീഷണി ഉണ്ടെന്നു കാട്ടി സ്വാമിനാഥന്‍ ഒരാഴ്ച മുമ്പ് കോട്ടായി പൊലീസില്‍ പരാതി നല്‍കിയിരുന്നു.മലപ്പുറം എസ്ബി ദേബേഷ്‌കുമാര്‍ ബെഹ്‌റ അടക്കമുള്ളവര്‍ സ്ഥലത്തെത്തി അന്വേഷണത്തിനു നേതൃത്വം നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *