ശോഭായാത്രയ്ക്കിടെ വനിതാ പൊലീസിനെ കയറിപിടിച്ചആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശോഭായാത്രയ്ക്കിടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന വനിതാ പൊലീസിനെ കയറിപിടിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍. തളിപ്പറമ്ബ് പടപ്പേങ്ങാട് സ്വദേശി പ്രശാന്തിനെയാണ് തളിപ്പറമ്ബ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശോഭായാത്രയ്ക്കിടെയാണ് പ്രശാന്ത് വനിതാ പൊലീസുകാരിയെ ഉപദ്രവിച്ചത്. പടപ്പേങ്ങാട്ടെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രശാന്ത് പന്നിയൂര്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരനാണ്. കസ്റ്റഡിയിലെടുത്ത പ്രശാന്തിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *